ജനുവരി അഞ്ച് മുതൽ വിസ നിയമലംഘനങ്ങൾക്ക് പുതിയ പിഴ ചുമത്തി കുവൈത്ത്തൊഴിൽ വിസ, സന്ദർശ വിസ എന്നിവയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കാണ് പുതിയ പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കലാമണ്ഡലത്തില്‍ കുരങ്ങുശല്യം രൂക്ഷം
തൃശൂര്‍ കേരള കലാമണ്ഡലം ഹോസ്റ്റലില്‍ കാട്ടുകുരങ്ങന്മാരുടെ ശല്യം രൂക്ഷം. ഹോസ്റ്റല്‍ മുറികളിലേക്ക് വരെ കുരങ്ങുകളെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. വനംവകുപ്പിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കേരള കലാമണ്ഡലം ഹോസ്റ്റലില്‍ കാട്ടുകുരങ്ങന്മാരുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഹോസ്റ്റലിന്റെ പിന്‍ഭാഗത്തെ മരങ്ങളില്‍ താമസമാക്കിയ കുരങ്ങുകള്‍, വിദ്യാര്‍ത്ഥികളുടെ മുറികളിലേക്ക് കടന്ന് കയറി സാധനങ്ങള്‍ എഴുത്തുകൊണ്ടുപോകുന്നതും നശിപ്പിക്കുന്നതു പതിവായതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ക്ലാസുകള്‍ നടക്കുബോള്‍ പോലും മുറികള്‍ അടച്ചിടേണ്ട അവസ്ഥയാണ്. ജനാലകളിലൂടെ കുരങ്ങുകള്‍ മുറിക്കുള്ളില്‍ കടന്ന് വിലപിടിപ്പുള്ള സാധനങ്ങളും മറ്റ് വസ്തുക്കളും കവര്‍ന്നു കൊണ്ടുപോകുന്നത് നിത്യസംഭവമായി മാറി.
വിദ്യാര്‍ത്ഥികള്‍ ശബ്ദമുണ്ടാക്കിയാല്‍ മാത്രമേ കുരങ്ങുകള്‍ ഓടി രക്ഷപ്പെടുകയുള്ളൂ. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. അധികൃതര്‍ വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം.
രാത്രിയില്‍ ഉറക്കം പോലും നഷ്ടപ്പെടുന്നതായും എപ്പോള്‍ വേണമെങ്കിലും കുരങ്ങുകള്‍ മുറിയില്‍ കടന്നു വന്നേക്കാം എന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടന്നും കലാമണ്ഡലം അധികൃതര്‍ പറയുന്നത്.