പെരിയ ഇരട്ടകൊലപാതകക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവ്ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ട് നാല് കുറ്റവാളികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സിപിഐഎം നേതാക്കളായ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, പ്രഭാകരന്‍ വെളുത്തോളി എന്നിവരാണ് കോടതിയെ സമീപിച്ചത്.
അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നാല്‌പേരും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി സിബിഐ കോടതി പതിനാല് പേരെ ശിക്ഷിച്ചത്.