ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എംഎസ് സൊല്യൂഷൻ സി ഇ ഒ മുഹമ്മദ് ശുഹൈബിന്റെ ജാമ്യഹർജി വിധി പറയാൻ ഈ മാസം ഒമ്പതിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരോട് കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി പരിശോധിച്ചതിനുശേഷം ആയിരിക്കും ജാമ്യ ഹർജിയിൽ വിധി പറയുക. അതേസമയം ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്.
ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യ സൂത്രധാരൻ എം എസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യ ഹർജിയാണ് വിധി പറയുന്നതിനായി ഈ മാസം ഒമ്പതിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസo ക്രൈം ബ്രാഞ്ച് കേസ് ഡയറി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ചതിന് ശേഷം ആയിരിക്കും ജാമ്യ ഹർജിയിൽ വിധി പറയുക.
കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. സ്കൂളുകളിൽ ദിവസങ്ങൾക്ക് മുൻപ് എത്തുന്ന പരീക്ഷാ ചോദ്യപേപ്പറുകൾ ആരാണ് ഷുഹൈബിന് ചോർത്തി നൽകിയതെന്നാണ് നിലവിൽ അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷാ ചോദ്യപേപ്പറുകളാണ് ചേർന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സർക്കാർ സ്കൂളുകകളിലെ അധ്യാപകരിലേക്ക് കൂടി അന്വേഷണം നീങ്ങുന്നുണ്ട്. കേസിൽ സംഘടിത ഗൂഢാലോചന നടന്നെന്നാണ് പ്രോസീക്യൂഷന്റെ വാദം എന്നാൽ ഇത് മറ്റൊരു ഓൺലൈൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രതിഭാഗം പറയുന്നത്