Share this Article
ലോസ് ആഞ്ചലസില്‍ പടരുന്ന കാട്ടുതീയില്‍ 5 മരണം
Los Angeles Wildfires

ലോസ് ആഞ്ചലസില്‍ പടരുന്ന കാട്ടുതീയ്യില്‍ അഞ്ച് മരണം. നിരവധി പേര്‍ക്ക് ഗുരുതര പൊള്ളല്‍. ആയിരത്തിലേറെ കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. പ്രദേശത്ത് നിന്ന് ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. 15,000 ഏക്കറോളം വരുന്ന പ്രദേശത്താണ് കാട്ടുതീ പടര്‍ന്നത്. വീടുകളടക്കം 13,000 കെട്ടിടങ്ങള്‍ ഭീഷണിയിലാണ്.

സംഭവത്തെ തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മാലിബുവിലെ ഹില്‍ടോപ്പ് മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപമാണ് തീ അപകടകരമായ രീതിയില്‍ പടര്‍ന്നത്.

കാറ്റ് ശക്തി പ്രാപിക്കുകയും കൂടുതല്‍ വിനാശം ഉണ്ടാകാനുളള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീകെടുത്താന്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് വെല്ലുവിളി സൃഷ്ടിക്കുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories