പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ സ്റ്റേ ചെയ്ത നാല് സിപിഐഎം നേതാക്കള്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, കെ.മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുക.
ജയിലിന് പുറത്തും കാഞ്ഞങ്ങാടും ഇവര്‍ക്ക് സ്വീകരണം നല്‍കാനാണ് സിപിഐഎം തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ ജയിലിലേക്ക് എത്തിയേക്കും. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷ സ്റ്റേ ചെയ്തതിന് പിന്നാലെ ഇന്നലെ പ്രതികളെ ജയിലില്‍ കണ്ടിരുന്നു.