അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവം ഗ്രാമ അന്തരീക്ഷമുള്ള ജില്ലയിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരാതികൾ കണക്കിലെടുത്ത് കലോത്സവ മാന്വലിൽ മാറ്റം വരുത്താനും തീരുമാനമായി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിന്നാൽ ഏതുകാര്യവും വിജയിപ്പിക്കാം എന്നുള്ളതിന് ഉദാഹരണമാണ് ഇത്തവണത്തെ കലോത്സവമെന്ന് മന്ത്രി പറഞ്ഞു.പൊലീസിന്റെ ഭാഗത്ത് നിന്ന് വളരെ നല്ല സമീപനമായിരുന്നു എന്നും ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു എന്നും മന്ത്രി വ്യക്തമാക്കി.