അമേരിക്കയിലെ ലൊസാഞ്ചലസിലെ അഗ്നിബാധയില്‍ മരണം 16 ആയി. തീപിടിത്തം ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. 10 ശതമാനം തീയണക്കാനേ ഇതുവരെ കഴിഞ്ഞിട്ടുള്ളു. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കനത്ത കാറ്റ് തീയണക്കുന്നതിന് തടസമായി തുടരുകയാണ്.
കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മാലിബു മേഖലയുടെ മൂന്നിലൊന്നു ഭാഗം കത്തി നശിച്ചു. വീടുകള്‍ അടക്കം പതിനയ്യായിരം കെട്ടിടങ്ങള്‍ കത്തി നശിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
മൃതദേഹങ്ങള്‍സ കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച് തെരച്ചില്‍ പുരോഗമിക്കുകയാണ്. കാനഡയും മെക്‌സിക്കോയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.