Share this Article
Union Budget
ലോസ് ആഞ്ചലസ് കാട്ടു തീയില്‍ മരണം 24 ആയി
 Los Angeles Wildfires

അമേരിക്കയിലെ ലോസ് ആഞ്ചലസ് കാട്ടു തീയില്‍ മരണം 24 ആയി. നിരവധി ആളുകളെ കാണാതിയി. തീപിടിത്തത്തില്‍ 37,000 ഏക്കറിലധികം കത്തിനശിച്ചെന്ന് കണക്കുകള്‍. 12,000ത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചു. തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അതേസമയം ലോസ് ആഞ്ചലസില്‍ മോഷണം വ്യാപകമാകുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ വേഷത്തില്‍ വീടുകളില്‍ മോഷണം നടത്താന്‍ ശ്രമിച്ച 2 പേര്‍ അറസ്റ്റിലായി. ഇതുവരെ 20 ഓളം പേരാണ് മോഷണകുറ്റത്തിന് പിടിയിലായത്. മോഷ്ടാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

അതോടൊപ്പം മേഖലയിലെ ഹോട്ടലുകളിലും വീടുകളിലും വാടക ഉയര്‍ത്തുന്നത് കാട്ടുതീയില്‍ ഒഴിക്കപ്പെട്ടവര്‍ക്ക് ഇരട്ടി ദുരിതമാവുകയാണ്. സേവനങ്ങള്‍ക്ക് അധിക നിരക്ക് ഏര്‍പ്പെടുത്തരുതെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories