ലൈംഗിക അധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങാതിരുന്നതില്‍ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി. ബോബി നിയമത്തിന് മുകളിലാണോയെന്ന് ഹൈക്കോടതിയുടെ ചോദ്യം.ഇന്നലെ പുറത്തിറങ്ങാത്തതില്‍ കൃത്യമായ മറുപടി വേണമെന്ന് കോടതി അറിയിച്ചു. രൂക്ഷ വിമര്‍ശത്തിന് പിന്നാലെ കോടതിയോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍.