ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ അറസ്റ്റില്‍. പട്ടാള നിയമം പ്രഖ്യാപിച്ചത് അട്ടിമറി ശ്രമമെന്ന് ആരോപിച്ചാണ് നടപടി. പ്രസിഡന്റിന്റെ വസതി വളഞ്ഞാണ് അഴിമതി വിരുദ്ധ സംഘം യൂന്‍ സൂക് യോളിനെ അറസ്റ്റ് ചെയ്തത്. സൈനിക നിയമം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്.