ബോളിവുഡ് താരം സേഫ് അലി ഖാന് കുത്തേറ്റു. മുംബൈ ബാന്ദ്രയിലെ വീട്ടില്‍ എത്തിയ മോഷ്ടാവാണ് ആക്രമണം നടത്തിയത്.ശരീരത്തില്‍ ഏറ്റ ആറ് കുത്തുകളില്‍ രണ്ട് കുത്തുകള്‍ ആഴത്തിലുള്ളതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സേഫ് അലിഖാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.