നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി അറസ്റ്റില്‍. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചു. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്.
അതേസമയം നടന്റെ ഫ്‌ളാറ്റില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്ന് പൊലീസ് അറിയിച്ചു. നടന്‍ താമസിച്ചിരുന്ന പതിനൊന്നാം നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.