നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. പ്രതിയെ കണ്ടെത്താന്‍ 20 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം തുടരുന്നത്. അതേസമയം നടന്റെ ഫ്ളാറ്റില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്ന് പൊലീസ് അറിയിച്ചു.
നടന്‍ താമസിച്ചിരുന്ന പതിനൊന്നാം നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആറാം നിലയില്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.