നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്ന് നടന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി. അക്രമി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് നേരിട്ട് കണ്ടെന്നും കുട്ടികളെ അക്രമിക്കാനാണ് പ്രതി മുതിര്‍ന്നതെന്നും കരീന പൊലീസിന് മൊഴി നല്‍കി. പരിക്കേറ്റ സെയ്ഫിനെ ആശുപത്രിയിലെത്തിക്കാനായിരുന്നു ശ്രമമെന്നും കരീന അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
അക്രമം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതി മുംബൈ വിട്ടതായും പൊലീസിന് സംശയിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള 20 അംഗമാണ് കേസ് അന്വേഷിക്കുന്നത്.