അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അനുസ്മരിച്ച് നിയമസഭ. ഉദാരവൽക്കരണത്തിലൂടെ രാജ്യത്തെ സമ്പദ്സ്ഥിതി മെച്ചപ്പെടുത്തിയ വ്യക്തിയാണ് മൻമോഹൻ സിംഗ് എന്ന് സ്പീക്കർ എ എൻ ഷംസീർ. സാമ്പത്തിക നയരൂപീകരണത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന മൂല്യം ഉയർത്തിപിടിച്ച, രാജ്യത്തിന്റെ കണ്ണീരൊപ്പിയ നേതാവായിരുന്നു മൻമോഹൻ സിംഗ് എന്ന് പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു...എല്ലാ കക്ഷിനേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു... നാളെ മുതൽ നന്ദി പ്രമേയ പ്രസംഗത്തിന്മേലുള്ള ചർച്ച ആരംഭിക്കും