യാക്കോബായ സഭയുടെ കാതോലിക്കയെ മാര്‍ച്ച് മാസത്തില്‍ വാഴിക്കും. ലെബനിനിലെ ബെയ്‌റൂട്ടില്‍ മാര്‍ച്ച് 25ന് സ്ഥാനാരോഹണ ചടങ്ങ് നടക്കും. യാക്കോബായ സഭയുടെ മലങ്കര മെത്രാപോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ സഭയുടെ മൂന്നാമത്തെ കാതോലിക്കയായി വാഴിക്കും.
പാത്രിയാര്‍ക്കീസ് അപ്രേം രണ്ടാമന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ കാലംചെയ്ത ഒഴിവിലാണ് പുതിയ കാതോലിക്കയെ വാഴിക്കുന്നത്.