സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയെക്കൾ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ഉയർന്ന താപനില കഴിഞ്ഞ ദിവസം പുനലൂരിൽ രേഖപ്പെടുത്തി. ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാനത്ത് ഇന്നും പകൽ സമയങ്ങളിൽ ക്രമാതീതമായി ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സാധാരണയെക്കൾ 2 മുതൽ 3 ഡിഗ്രി വരെയാണ് ചൂട് കൂടുക. അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം..നിർജലീകരണം ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പരമാവധി ശുദ്ധജലം കുടിക്കണം, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം, കുട - തൊപ്പി മുതലായവ കരുതണം, കൂടാതെ സ്കൂളുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്…
വനമേഖലകളിലും ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അതേസമയം വ്യാഴം, വെള്ളി ദിവസങ്ങളിലും ഫെബ്രുവരി ആദ്യ ദിവസങ്ങളിലും സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു…