കേന്ദ്ര ബഡ്ജറ്റ് ശനിയാഴ്ച്ച അവതരിപ്പിക്കുമ്പോൾ കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങൾ നിരവധിയാണ്. പ്രകൃതി ദുരന്തത്തിന്റെ നാശനഷ്ടം മുതൽ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികൾ വരെയുണ്ട് ആ പട്ടികയിൽ. കൂടാതെ കേരളത്തിനുള്ള നികുതി വിഹിതം കൂട്ടണം, കടമെടുപ്പ് പരിധിയിൽ പുന:പരിശോധന വേണം തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ വച്ചിട്ടുണ്ട്.