Share this Article
Union Budget
COA 14-ാമത് സംസ്ഥാന കണ്‍വെന്‍ഷന് തുടക്കം; തത്സമയം
COA 14th State Convention

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14 മത് സംസ്ഥാന കൺവെൻഷന് തിരുവനന്തപുരത്ത് തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന കൺവെൻഷന്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. കേരളീയ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കേരളവിഷന് കഴിഞ്ഞുവെന്ന് സ്പീക്കർ പറഞ്ഞു

തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്റർ, കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14 മത് സംസ്ഥാന കൺവെൻഷന് വേദിയായി…കേബിൾ ടി വി സംസ്ഥാനത്തെ സേവന രംഗത്ത് 35 വർഷം പിന്നിടുന്ന വേളയിലാണ് 14 മത് കൺവെൻഷൻ സംഘടിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.  സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിച്ചു.. നിർമ്മിത ബുദ്ധിക്ക് കേബിൾ മേഖലയിൽ കടന്നുവരാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും അതിന്റെ നല്ല വശങ്ങൾ സ്വീകരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

കൺവെൻഷനിൽ ഡിജിറ്റൽ കേബിൾ ടിവി - ബ്രോഡ്ബാൻഡ് മേഖലയിലെ ഭാവി സാദ്ധ്യതകളും പ്രതിസന്ധികളും സർക്കാർ നയങ്ങളും ഗൗരവമായി ചർച്ച ചെയ്യും. കഴിഞ്ഞവർഷം മരണമടഞ്ഞ സഹപ്രവർത്തകർക്കും എം ടി ഉൾപ്പെടെയുള്ളവർക്കും അനുശോചനം അറിയിച്ചു തുടങ്ങിയ കൺവെൻഷന്റെ ഉദ്ഘാടന പരിപാടിക്ക് സി ഒ എ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് സ്വാഗതമാശംസിച്ചു.

എം എൽ എ ആന്റണി രാജു  അധ്യക്ഷനായി. തുടർന്ന് മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ കേരളവിഷൻ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ എംഎസ് ബനേഷ്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച ക്യാമറാമാനുള്ള പുരസ്കാരം നേടിയ സനോജ് പയ്യന്നൂർ എന്നിവരെ  ആദരിച്ചു…

COA സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതികുമാർ നന്ദിരേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ്, COA വൈസ് പ്രസിഡന്റ് രാജ് മോഹൻ, കേരളവിഷൻ ന്യൂസ്‌ എം ഡി പ്രജേഷ് അച്ചാണ്ടി,... കൂടാതെ COA യുടെ ജില്ലാ - സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories