Share this Article
Union Budget
COA സംസ്ഥാന കൺവെൻഷന്‍; ഇന്ന് അവസാന ദിനം
COA State Convention

കേരള വിഷന്റെ പുതിയ കസ്റ്റമർ പ്ലാൻ കെ വി കണക്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. സി ഒ എയുടെ 14മത് സംസ്ഥാന കൺവെൻഷൻ വേദിയിൽ വെച്ചായിരുന്നു ഉദ്ഘാടനം. കേരളവിഷന്റെ പോസ്റ്റ്‌ വാടക ക്രമാതീതമായി ഉയർത്തുന്ന കെഎസ്ഇബിയുടെ നടപടി നിയമസഭയിൽ ഉന്നയിക്കാമെന്ന് ഉറപ്പ് നൽകി പ്രതിപക്ഷ നേതാവ്.


‘കേരളത്തിൽ എല്ലായിടത്തും ഇന്റർനെറ്റ്, എല്ലാവർക്കും ഇന്റർനെറ്റ്‌’ എന്ന കേരള വിഷന്റെ ഏറെ നാളത്തെ സ്വപ്നമാണ് കെ വി കണക്ടിലൂടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. കേരള വിഷന്റെ 12 ലക്ഷം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളിൽ ആർക്കും കെ വി കണക്ട് പ്ലാൻ എടുത്തിട്ടുള്ള വരിക്കാരന്റെ വൈഫൈ പരിധിയിൽ എത്തിയാൽ സ്വന്തം കണക്ഷനിലെ യൂസർനെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ഇന്റർനെറ്റ്‌ എടുക്കാം .

കെ വി കണക്ട് പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താവിന് കേരള വിഷൻ പ്രൊഫഷണൽ വൈഫൈ റൗട്ടറും സൗജന്യമായി ലഭിക്കും. കെ വി കണക്ട് സംരംഭത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ്, കൂടാതെ  കേരളവിഷന്റെ പോസ്റ്റ്‌ വാടക ക്രമാതീതമായി ഉയർത്തുന്ന കെഎസ്ഇബി നടപടി നിയമസഭയിൽ ഉന്നയിക്കാമെന്നും വി ഡി സതീശന്റെ ഉറപ്പ്.

കെ വി കണക്ട് വഴി കേരള വിഷൻ ഉപഭോക്താക്കൾ അല്ലാത്തവർക്കും റെയിൽവേ സ്റ്റേഷനിലേതു പോലെ പബ്ലിക് ഹോട്ട്സ്പോട്ടായി നിശ്ചിത സമയത്തേക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭിക്കും. കൂടാതെ കെ വി കണക്ട് പ്ലാൻ എടുക്കുന്ന സ്ഥാപനങ്ങൾ, ഷോപ്പുകൾ എന്നിവയുടെ പരസ്യങ്ങൾ വൈഫൈ ലോഗിൻ പേജിൽ ഉൾപ്പെടുത്തുന്നതാണ്.

COA സംസ്ഥാന പ്രസിഡന്റ്‌ പ്രവീൺ മോഹൻ അധ്യക്ഷനായ പരിപാടിക്ക് COA സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ് സ്വാഗതം ആശംസിച്ചു. COA സംസ്ഥാന വൈസ് പ്രസിഡന്റ്‌ രാജ്‌മോഹൻ മാമ്പ്ര നന്ദി അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories