Share this Article
Union Budget
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമെന്ന് ആര്‍ ബിന്ദു
 R bindhu

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കാലഘട്ടത്തിന് അനിവാര്യമായ തീരുമാനമാണ്. സംവരണ മാനദണ്ഡങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിയന്ത്രണമുള്ള സര്‍വ്വകലാശാല ആവും നിലവില്‍ വരികയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സര്‍വകലാശാലയെ സിപിഐ എതിര്‍ത്തിട്ടില്ല, ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടത്. എസ്എഫ്‌ഐയെ ബോധ്യപ്പെടുത്താനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories