ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍.മൂന്ന് പ്രതികള്‍ക്ക് ആയിരം ദിവസത്തിലധികം പരോളാണ് ഇടതു സർക്കാർ നൽകിയത്. മറ്റ് ആറ് പ്രതികള്‍ക്ക് അഞ്ഞൂറ് ദിവസത്തിലധികം ജയിലിന് പുറത്ത് വിഹരിക്കുന്നതിനും സർക്കാർ കളമൊരുക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ പരോൾ കണക്ക് രേഖാമൂലം നൽകിയത്.