ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല മോട്ടോര്‍സ് ഇന്ത്യയിലേക്ക്. ഡല്‍ഹിയിലും മുംബൈയിലും വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കമ്പനി റിക്രൂട്ടുമെന്റ് നടപടികള്‍ ആരംഭിച്ചു. 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ പേജില്‍ കമ്പനി പരസ്യം നല്‍കി.
അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ കമ്പനി വേഗത്തിലാക്കിയത്.ടെസ്ലയും ഇന്ത്യയും വര്‍ഷങ്ങളായി പരസ്പരം ഇടപഴകുന്നുണ്ടെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം കമ്പനി ഇന്ത്യയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.