വയനാട് പുനരധിവാസത്തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 16 അംഗ പ്രത്യേക കമ്മിറ്റി. വായ്പാ തുക ചെലവഴിക്കാൻ കേന്ദ്രത്തിനോട് സാവകാശം തേടാൻ തീരുമാനം. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോൺസർഷിപ്പും ചെലവും പ്രത്യേക കമ്മിറ്റി പുന:പരിശോധിക്കും..
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽദുരന്തമേഖലയുടെ പുനർനിർമ്മാണത്തിന്കേന്ദ്രം അനുവദിച്ച വായ്പാ തുക ഡെപ്പോസിറ്റ് സ്കീം വഴി ചെലവഴിക്കാനാണ് നിലവിൽ ധാരണ. ഈ സാമ്പത്തിക വർഷം തന്നെ തുക ചെലവഴിക്കണമെന്ന നിബന്ധനയിലാണ് കേന്ദ്രം തുക നൽകിയിരിക്കുന്നത്.
കേന്ദ്രത്തിനോട് സാവകാശം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ കേന്ദ്രനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം അംഗീകരിച്ച 16 പ്രോജക്ടുകളുടെയും നിർവഹണ വകുപ്പുകൾക്ക് പണം കൈമാറുന്നഡെപ്പോസിറ്റ് സ്കീം വഴി ഈ സാമ്പത്തികവർഷം തന്നെ തുക ചെലവഴിക്കേണ്ടതായി ഉണ്ട്.
കെട്ടിടങ്ങൾക്ക് ചെലവാകുന്ന തുക പുന:പരിശോധിക്കാൻ കിഫ്കോണിനോട് ആവശ്യപ്പെടാനും ഉന്നതതല യോഗം തീരുമാനിച്ചു. ഓരോ യൂണിറ്റിനും നൽകിയിരിക്കുന്ന തുക കൂടിപ്പോയെന്ന വിമർശനം സ്പോൺസർമാരുംപ്രതിപക്ഷവും ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പുന:പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്..
അതേസമയം ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാനും ഉന്നതതലയോഗം തീരുമാനിച്ചു. ഗുണഭോക്തൃ പട്ടികയുടെ രണ്ടാം ഘട്ടം ഉടൻ പ്രസിദ്ധീകരിക്കും..