കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടം. യുഎസിലെ മിനിയാപോളിസില്‍ നിന്നും ടൊറോന്റോയിലേക്കെത്തിയ ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം മഞ്ഞുമൂടിയ റണ്‍വേയിലൂടെ തല കീഴായി മറിഞ്ഞായിരുന്നു അപകടം.
വിമാനത്തില്‍ അപകടസമയത്ത് 80 പേരുണ്ടായിരുന്നു. ഇതില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് വിമാനത്തിന്റെ പിന്‍ വശത്തില്‍ നിന്നും പുകയുയര്‍ന്നതിനെത്തുടര്‍ന്ന് അഗ്‌നിശമന സേന എത്തി തീയണച്ച് യാത്രക്കരെ സുരക്ഷിതരായി മാറ്റുകയായിരുന്നു. സംഭവത്തില്‍ കാനേഡിയന്‍ ഗതാഗത മന്ത്രി അനിത ആനന്ദ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.