ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാന്‍. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.
88കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിന്റെ തലവന്‍ ഡോ. സെര്‍ജിയോ ആല്‍ഫിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില അല്‍പം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമായി.
തുടര്‍ച്ചയായി ശ്വാസംമുട്ടലുണ്ടായി തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കേണ്ടി വന്നു. ഇതിന് ശേഷം നടത്തിയ പരിശോധനകളില്‍ രക്തത്തില്‍ പ്ലേറ്റ്ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളര്‍ച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നല്‍കിട്ടുണ്ട്.