സംസ്ഥാനത്തെ റാഗിംഗ് കേസുകള്‍ പ്രത്യേക ബഞ്ചിന്. കേസുകള്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് പ്രത്യേക ബഞ്ച് രൂപീകരിച്ചു. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് കെല്‍സ അറിയിച്ചതിനെ തുടര്‍ന്നാണ് ചീഫ്ജസ്റ്റീസിന്റെ ഉത്തരവ്. സംസ്ഥാന-ജില്ലാതലങ്ങളില്‍ റാഗിംഗ് വിരുദ്ധ സമിതികള്‍ രൂപീകരിക്കണമെന്ന് കെല്‍സ ആവശ്യപ്പെട്ടു. കേസുകള്‍ പുതിയ ബഞ്ച് നാളെ പരിഗണിക്കും.