ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോപിന് ഓക്‌സിജന്‍ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ നല്‍കുന്നുണ്ട്. ഇരു ശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാല്‍ അതീവ ജാഗ്രത തുടരുകയാണ്. കഴിഞ്ഞമാസം പതിനാലിനാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.