ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി എം.എസ്.സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നാലാംപ്രതി അബ്ദുൾ നാസറിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം ഷുഹൈബിനായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും.