പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി. ക്രിമിനൽ സ്വഭാവം തൊഴിലാക്കിയവരുമായി കൂട്ടുകൂടരുതെന്ന് മുഖ്യമന്ത്രി. പൊലീസിന്റെ സത്പേരിന് അത് ദോഷം ഉണ്ടാക്കും. അടുത്തകാലത്ത് ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുകയാണ്. ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ രാമവർമ്മപുരത്ത് നടന്ന സബ് ഇൻസ്പെക്ടർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.