മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. കമ്മീഷന് സാധുതയില്ലെന്ന് കോടതി വ്യക്തമാക്കി .ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെതാണ് വിധി.
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് T20 കിരീടം ഇന്ത്യക്ക്
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് ടി20 കിരീടം ഇന്ത്യക്ക്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. വിന്‍ഡീസ് മാസ്‌റ്റേഴ്‌സ് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 17 പന്തും ആറുവിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവിന്റെ പ്രകടനമാണ് ജയത്തില്‍ നിര്‍ണായകമായത്.
റായിഡു 50 പന്തില്‍ 74 റണ്‍സെടുത്തു. നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 25 റണ്‍സെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണെടുത്തത്. ലെന്‍ഡല്‍ സിമ്മണ്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. ഇന്ത്യയ്ക്കായി വിനയ് കുമാര്‍ മൂന്നും ഷഹബാസ് നദീം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.