മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ കമ്മീഷൻ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.വഖഫ് സ്വത്ത് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണന്നും കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിപരിഗണിച്ചത്.
മുനമ്പത്തെ ഭുമിയില്‍നിന്ന് കൈവശക്കാരെ ഒഴിപ്പിക്കാന്‍ വഖഫ്‌ബോര്‍ഡ് നടപടി തുടങ്ങിയതോടെയാണ് വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി കമ്മീഷനെ വച്ചത്. കമ്മിഷൻ വസ്തുതാന്വേഷണ സമിതി മാത്രമാണെന്നും ജുഡീഷ്യൽഅധികാരങ്ങൾ ഇല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.