Share this Article
Union Budget
എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; നഴ്‌സിന് കണ്ണിന് ഗുരുതര പരിക്ക്
വെബ് ടീം
4 hours 38 Minutes Ago
1 min read
tvm

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. നഴ്സിംഗ് അസിസ്റ്റൻറ് ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണിനു ഗുരുതരമായി പരുക്കേറ്റ ഷൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന. എങ്ങനെയാണ് അപകടം  ഉണ്ടായതെന്ന് വ്യക്തമല്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories