ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻ സി ഇ ഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് 11 മണിക്ക് പരിഗണിക്കുക.
തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ? ഉളിയക്കോവിലില്‍ ഫെബിന്റെ കൊലപാതകത്തിന് പിന്നില്‍ പകയെന്ന് നിഗമനം
കൊല്ലം ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ത്ഥി ഫെബിന്റെ കൊലപാതകത്തിന് പിന്നില്‍ പകയെന്ന് നിഗമനം. ഫെബിന്റെ സഹോദരിയുമായി തേജസിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ എന്നും സംശയമുണ്ട്. കൊലയ്ക്ക് പിന്നാലെ തേജസ് രാജ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.