തിരിച്ചെത്തിയ നാസാ ശാസ്ത്രജ്ഞമാരായ സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒമ്പതുമാസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചു വന്നതിലൂടെ ചരിത്രം കുറിച്ചിരിയ്ക്കുകയാണ്. ഭൂമിയിലേക്ക് തിരിച്ചെത്തുന്നതില്‍ ഒരുപാട് സാങ്കേതിക പ്രശ്‌നങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു . ഇവരുടെ നേട്ടം ആർക്കും പ്രചോദനമാകുന്നതാണെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.