സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ചര്‍ച്ച ഉച്ചയ്ക്ക് 12.30 ന് എന്‍.എച്ച്.എം സ്റ്റേറ്റ് ഓഫീസില്‍.
ആശവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38-ാം ദിനം
സെക്രട്ടറിയേറ്റ് പടിക്കല്‍ ആശവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് 38ആം ദിനം. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ ആശമാര്‍ നിരാഹാര സമരം ആരംഭിക്കും. സമരവേദിയില്‍ മൂന്ന് ആശമാര്‍ നിരാഹാരമിരിക്കും. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ അപാകതകളുണ്ടെന്നും ഈ ഉത്തരവ് പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഫിക്‌സഡ് ഇന്‍സന്റീവിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഓണറേറിയം പകുതിയായി കുറയുമെന്നും ഈ ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് കേരള ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആവശ്യം.