Share this Article
Union Budget
ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയിലേക്ക്; ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര നിരാഹാരസമരം ഇന്ന് ആരംഭിക്കും
ashaworkers protest

രാപ്പകൽ സമരത്തിന്റെ മുപ്പത്തിയൊമ്പതാം ദിവസമായ ഇന്ന് ആശാപ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കും.  11 മണി മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ട സമരത്തിൽ 3 ആശാപ്രവർത്തകർ നിരാഹാരമിരിക്കും. ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ആശമാരുടെ തീരുമാനം.
 അതേസമയം ഇന്നലെ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആശമാരുടെ പ്രശ്നം കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജ് ഡൽഹിക്ക് പുറപ്പെട്ടു. കേന്ദ്രം നൽകാനുള്ള കുടിശികയും കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories