തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ് ടു ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകളുടെ പൊടിപൂരം. 14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയിട്ടുള്ളത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളുണ്ട്. നാലാമത്തെ ചോദ്യത്തിൽ 'താമസം' എന്ന വാക്ക് വേണ്ടിടത്ത് 'താസമം' എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്. 'സച്ചിനെക്കുറിച്ച്' എന്നതിന് പകരം 'സച്ചിനെക്കറിച്ച്' എന്നാണ് ചോദ്യപേപ്പറിൽ. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകൾ കടന്നുകൂടിയെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. നീലകണ്ഠശൈലം ‘നീലകണുശൈലമായി’.അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.