സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം കര്‍ശനമായി നിയന്ത്രിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. എൻഫോഴ്സ്മെന്റ് കൂടുതൽ ശക്തമാക്കും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ ജില്ലകളിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം മരണങ്ങള്‍ ഉണ്ടാക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്തമായ ഇടപെടലില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.