തിരുവനന്തപുരം: സ്കൂൾ ബസുകളിൽ അകത്തും പുറത്തുമായി മൂന്നോ നാലോ ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ.ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂൾ ബസുകൾ മെയ് മാസത്തിൽ കൊണ്ടു വരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും നിയമസഭയിൽ ഗണേഷ് കുമാർ പറഞ്ഞു.കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷക്കരണങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ ഗണേഷ്കുമാർ ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും വിമർശിച്ചു.കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്നും നേരത്തെ 78% 80 ശതമാനം വന്നതാണ് ഇപ്പോള്‍ കുറഞ്ഞതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നും നേരത്തെ എങ്ങനെയെങ്കിലും H എടുക്കുക, തട്ടിക്കൂട്ടി 8 എടുക്കുക എന്ന രീതിയില്‍ മാറ്റമുണ്ടായി എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മന്ത്രി.
പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ ശക്തമാക്കുമെന്നും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ ജില്ലകളിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ഏറ്റവുമധികം മരണമുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്തമായ ഇടപെടലില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും.