വയനാട് പുനരധിവാസത്തിന് അനുവദിച്ച കേന്ദ്ര വായ്പ വിനിയോഗത്തിന് സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍.ഡിസംബര്‍ 31 വരെ കേന്ദ്രം സമയം നീട്ടി നല്‍കി. മാര്‍ച്ച് 31നകം തുക ചെലവഴിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നേരത്തെയുള്ള നിര്‍ദേശം.
കേന്ദ്ര തീരുമാനം അപ്രായോഗികമാണെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെയാണ് കേന്ദ്രം പുതിയ തീരുമാനം അറിയിച്ചത്.വായ്പ ചെലവഴിക്കുന്നതില്‍ ഉപാധികള്‍ വ്യക്തമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ഹൈക്കോടതിക്ക് മുകളിലാണോ എന്ന് ചോദിച്ച കോടതി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.
ഉപാധികള്‍ വ്യക്തമാക്കി തിങ്കളാഴ്ചക്കകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. ദുന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കാത്തതിലും കോടതി അതൃപ്തി അറിയിച്ചു.ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.