സംസ്ഥാന വ്യാപകമായി കൂട്ട ഉപവാസ സമരം സംഘടിപ്പിച്ച് ആശാ വർക്കർമാർ. രാവിലെ 10 ന് ഡോ. പി ഗീത ഓൺലൈൻ ആയി സമരം ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം 5 ആം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സംസ്ഥാനതലത്തിൽ കൂട്ട ഉപവാസം. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലും ഹെൽത്ത് സെന്ററുകളിലും വീടുകളിലും സ്ത്രീകൾ ഉപവാസമിരുന്നു. ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം 43 ആം ദിവസത്തിലേക്ക് കടക്കുകയാണ്. രാഷ്ട്രീയ ഐക്യദാർഢ്യവുമായി എ പി അബ്ദുള്ള കുട്ടിയും ഷാനിമോൾ ഉസ്മാനും ആശമാരുടെ സമരപന്തലിൽ എത്തി. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.