ആരോഗ്യമന്ത്രി വീണ ജോർജ് വീണ്ടും ഡൽഹിയിലെത്തി.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടികാഴ്ച്ചയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം ജെപി നദ്ദയുമായി പാർലമെൻ്റിൽ കൂടികാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ആശാ വർക്കർമാരുടെ വിഷയം ചർച്ചയാകും. ആശാ വർക്കർമാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി വീണ ജോർജ് വീണ്ടും ഡൽഹിയിലെത്തുന്നത്.