Share this Article
Union Budget
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തി
Prime Minister Narendra Modi arrives in Sri Lanka for three-day visit


മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ശ്രീലങ്കയിലെത്തിയ മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി നയതന്ത്ര ചർച്ച നടത്തും. 


പ്രതിരോധം, ഊർജ്ജ സുരക്ഷ, ഡിജിറ്റലൈസേഷൻ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ച‍‌ർച്ചയുണ്ടാകും. അനുര കുമാര ദിസനായകെ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ഒരു വിദേശ നേതാവ് ലങ്കയിലെത്തുന്നത്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories