Share this Article
Union Budget
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Rain

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ്.   തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ  കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.

തെക്കൻ തമിഴ് നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലും നിലനിൽക്കുന്ന ചക്രവാത ചുഴികളുടെ സ്വാധീന ഫലമായാണ് മഴ. കൂടാതെ അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റിൻറെയും സ്വാധീനത്താൽ മഴ ശക്തിപ്പെടുമെന്നും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്...


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories