പാതിവില തട്ടിപ്പ് കേസില്‍ മൂന്നാം പ്രതി ആനന്ദകുമാറിന് ജാമ്യമില്ല. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാതി വിലക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ചെന്നാണ് ആനന്ദകുമാറിനെതിരെയുള്ള കേസ്. തട്ടിപ്പില്‍ പങ്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ആനന്ദകുമാര്‍ അറിയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല. തട്ടിപ്പ് നടത്തിയ സംഘടന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാനും സായിഗ്രാം ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് ആനന്ദകുമാര്‍. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആനന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.