തിരുവനന്തപുരം: പുതിയതായി 12 റെയിൽവേ മേൽപ്പാലങ്ങൾ തുറക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന നാല് റെയിൽവേ മേൽപ്പാലങ്ങൾ മെയ്യിൽ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ പദ്ധതികൾ റിവ്യൂ ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
താനൂർ - തെയ്യാല, കൊടുവള്ളി - തലശ്ശേരി, വാടാനക്കുറിശ്ശി, ചിറയിൻ കീഴ് ആർഒബികളാണ് മെയിൽ തുറക്കുക.ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ എട്ട് റെയിൽവേ മേൽപാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. മെയ് മാസം കൂടി കഴിയുമ്പോൾ കേരളത്തിൽ പൂർത്തിയാകുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ എണ്ണം 12 ആകും. എൽഡിഎഫ് സർക്കാരിന്റെ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലൂടെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഇത്രയേറെ റെയിൽവേ മേൽപാലങ്ങൾ യാഥാർഥ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ പുരോഗതി എല്ലാ മാസവും പ്രത്യേകം റിവ്യൂ ചെയ്തു വരുന്നുണ്ട്. പ്രവൃത്തി പുരോഗമിക്കുന്ന മറ്റ് റെയിൽവേ മേൽപാലങ്ങളും വേഗത്തിൽ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഉദ്യോഗസ്ഥരോടൊപം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ...12 റെയിൽവേ മേൽപാലങ്ങൾ തുറക്കുന്നത് കേരള ചരിത്രത്തിലാദ്യം.. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പണി പൂർത്തിയാകുന്ന 4 റെയിൽവേ മേൽപ്പാലങ്ങൾ മെയ് മാസത്തിൽ നാടിന് സമർപ്പിക്കും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ പദ്ധതികൾ റിവ്യൂ ചെയ്യുന്നതിനായി ഇന്നുചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. താനൂർ - തെയ്യാല, കൊടുവള്ളി - തലശ്ശേരി, വാടാനക്കുറിശ്ശി, ചിറയിൻ കീഴ് ആർഒബികളാണ് മെയ് മാസത്തിൽ തുറക്കുക.ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ എട്ട് റെയിൽവേ മേൽപാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. മെയ് മാസം കൂടി കഴിയുമ്പോൾ കേരളത്തിൽ പൂർത്തിയാകുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ എണ്ണം 12 ആകും. എൽഡിഎഫ് സർക്കാരിന്റെ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലൂടെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഇത്രയേറെ റെയിൽവേ മേൽപാലങ്ങൾ യാഥാർഥ്യമാകുന്നത്.ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ പുരോഗതി എല്ലാ മാസവും പ്രത്യേകം റിവ്യൂ ചെയ്തു വരുന്നുണ്ട്. പ്രവൃത്തി പുരോഗമിക്കുന്ന മറ്റ് റെയിൽവേ മേൽപാലങ്ങളും വേഗത്തിൽ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഉദ്യോഗസ്ഥരോടൊപം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.