വഖഫ് ബോർഡിന്റെ ആവശ്യം വഖഫ് ട്രിബ്യൂണൽ തള്ളി.പറവൂർ സബ് കോടതിയിൽ നടന്ന കേസിന്റെ രേഖകൾ എത്തിക്കണമെന്ന ആവശ്യമാണ് തള്ളിയത്.മുനമ്പത്തേത് വഖ്‌ഫ് ഭൂമിയാണെന്ന് നേരത്തേ ഫാറൂഖ് കോളേജ് പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലം നൽകിയതായി വഖഫ് ബോർഡ് കഴിഞ്ഞദിവസം വാദിച്ചിരുന്നു.എന്നാൽ അതിന്റെ രേഖകൾ എത്തിക്കാൻ കഴിയില്ലെന്ന് വഖ്‌ഫ് ട്രൈബ്യൂണൽ വ്യക്തമാക്കി.ഇതിനെതിരെ വഖ്‌ഫ് ബോർഡ് ഹൈക്കോടതിയെ സമീപിക്കും.