സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎസിന്റെ ഹിയറിങ് റിപ്പോർട്ട് ചീഫ് സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് ചീഫ് സെക്രട്ടറി നേരിട്ട് പ്രശാന്തുമായുള്ള ഹിയറിങ്ങ് നടത്തിയത്. ഉന്നയിച്ച പരാതികളും നിർദ്ദേശങ്ങളും അതിലെ സത്യാവസ്ഥകളും ഉൾപ്പെടുത്തിയാകും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം, പ്രമോഷൻ നടപടി വേഗത്തിലാക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പ്രശാന്ത് ഉന്നയിച്ചിട്ടുണ്ട്. സസ്പെന്ഷനിലായി 6 മാസം പിന്നിട്ടിട്ടും വകുപ്പ് തല അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല..