ജമ്മു-കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് രണ്ട് കാശ്മീര്‍ സ്വദേശികള്‍ അടക്കമുള്ള ആറംഗ ഭീകരസംഘം. ഇതില്‍ മുന്ന് പേരെ തിരിച്ചറിഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ സൈഫുള്ള കസൂരിയാണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് കണ്ടെത്തല്‍. ഭീകരാക്രമണത്തില്‍ മരിച്ച 26 പേര്‍ക്കും ശ്രീനഗറില്‍ അന്തിമോപചാരം അര്‍പ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാമും സന്ദര്‍ശിച്ചു.
രാജ്യത്തെ കണ്ണീരിലാഴ്ത്തി 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഊര്‍ജ്ജിതമായി തുടരുകയാണ്. ഇതിനിടെ ആക്രമണത്തില്‍ പങ്കെടുത്ത ആറില്‍ നാല് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ആസിഫ് ഫൗജി, സുലെമാന്‍ഷാ, അബുതല്‍ഹ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ രേഖചിത്രങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടു. കാശ്മീരിലെ ബിജ്‌ഭേര ത്രാള്‍ സ്വദേശികളായ രണ്ടു പേരും അക്രമി സംഘത്തിലുണ്ടായിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ സൈഫുള്ള കസൂരിയാണ് ആക്രമണത്തിന്റെ സൂത്രധാരന്‍. പാകിസ്ഥാനില്‍ നിന്നാണ് കസൂരി ആക്രമണം ഏകോപിപ്പിച്ചത്. ശ്രീനഗറില്‍ എത്തിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട പേരുടെ 26 മൃതദേഹങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്തിമോപചാരം അര്‍പ്പിച്ചു.
.
ആക്രമണത്തില്‍ പരിക്കേറ്റവര്‍ അനന്ദനാഗ് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. അതിനിടെ അമിത് ഷാ ആക്രമണം നടന്ന പഹല്‍ഗാമിലെ ബൈസരണ്‍ താഴ്‌വര സന്ദര്‍ശിച്ചു. സൈനിക ഹെലികോപ്റ്ററില്‍ എത്തിയ അമിത് ഷാ അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി പാലം വിമാനത്താവളത്തില്‍ അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ഡോവലും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.